ഇന്ത്യയെ വിലക്കി ഫിഫ, വിലക്ക് ഐ എസ് എല്ലിനെ ബാധിക്കുമോ??
ഇന്ത്യയെ വിലക്കി ഫിഫ, വിലക്ക് ഐ എസ് എല്ലിനെ ബാധിക്കുമോ??
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ തേടി സങ്കട വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫിഫ വിലക്കി.എഐഐഎഫിന്റെ ഭരണ നടപടികളിൽ മൂന്നാം പാർട്ടി ഇടപെട്ടതിനാലാണ് ഈ വിലക്ക്.
സുപ്രീം കോടതി നിയമിച്ച coa യുടെ ഇടപെടലാണ് ഫിഫയെ ചൊടിപ്പിച്ചത്. എഐഐഎഫിന് സമ്പൂർണ നിയന്ത്രണത്തിൽ വരുന്ന വരെ ഇന്ത്യക്ക് വിലക്ക് തുടരും. ഈ വിലക്ക് കാരണം ഇന്ത്യക്ക് നഷ്ടപെടുന്നത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
ഇനി വിലക്ക് മാറ്റുന്നത് വരെ ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തിലും പങ്ക് എടുക്കാനാകില്ല. മാത്രമല്ല ഈ വർഷം നടക്കാനിരിന്ന അണ്ടർ -17 വനിതാ ലോകകപ്പും ഇനി ഇന്ത്യയിൽ നടക്കില്ല.ഇന്ത്യൻ സൂപ്പർ ലീഗും മറ്റു ആഭ്യന്തര ടൂർണമെന്റുകളും നിശ്ചയിച്ച പോലെ തന്നെ നടക്കും.
എന്നാൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗിലും എ എഫ് കപ്പിലും പന്ത് തട്ടനാകില്ല.എന്തായാലും ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ രംഗത്തിന് അത്ര സുഖകരമല്ല. കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group